NationalNews

പഹൽഗാം ആക്രമണം; എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം

പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം. കൊച്ചി ചങ്ങന്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണിതെന്ന് ഗവർണർ പ്രതികരിച്ചു.

പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് മകൾക്കും ഭാര്യയ്ക്കുമൊപ്പം രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. പഹൽഗാമിൽ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിനുള്ളിൽ വച്ച് ഭീകരൻ തടഞ്ഞ് വെടിയുതിർത്തുവെന്നാണ് മകൾ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ സജീവ ബിജെപി പ്രവർത്തകനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button