തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ചട്ടം ലംഘിച്ച് വീണ്ടും ചികിൽസ സഹായം അനുവദിച്ചു.
തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഉഴിച്ചിൽ ചികിൽസക്ക് ചെലവായ 11,256 രൂപയാണ് ശശിക്ക് അനുവദിച്ചത്. ജൂലൈ 20 മുതൽ ആഗസ്റ്റ് 1 വരെയാണ് ശശി ചികിൽസ തേടിയത്.
ഒക്ടോബർ 21 ന് ചികിൽസക്ക് ചെലവായ തുക ആവശ്യപ്പെട്ട് ശശി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഈ മാസ 18 നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. 2022 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പി. ശശി ചികിൽസ തേടിയിരുന്നു.

ചികിൽസക്ക് ചെലവായ 10,680 രൂപ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ശശിക്ക് അനുവദിച്ച് നൽകിയിരുന്നു. സർക്കാർ ജീവനക്കാരെ പോലെ പേഴ്സണൽ സ്റ്റാഫും മെഡി സെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണ്.
ഇവർ ചികിൽസ ചെലവ് റീ ഇംബേഴ്സ് ചെയ്യേണ്ടത് ഇൻഷുറൻസ് കമ്പനി വഴിയാണ്. എന്നാൽ ഈ ചട്ടം മറികടന്നാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായ പി. ശശിക്ക് ഖജനാവിൽ നിന്ന് തുടരെ പണം അനുവദിക്കുന്നത്.
- കോൺഗ്രസിനെതിരെ ഡീൽ ആരോപണം; എഎ റഹീമിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വിഎസ് ശിവകുമാർ
- കോൺഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്’: എം വി ഗോവിന്ദൻ, യുഡിഎഫിനെതിരെ കടുത്ത വിമർശനം
- കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസം; വിവിധ ജില്ലകളിൽ ശക്തമായ വേനൽമഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്
- ലോകായുക്ത: പ്രതിപക്ഷത്തിന്റെ ഹർജി തള്ളി; സർക്കാർ നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു
- വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18കാരന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി മുഹമ്മദ് അഫ്സർ










