പി.കെ.എസ്. നെടുമങ്ങാട് താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി

0

തിരുവനന്തപുരം: പി.കെ.എസ്. നെടുമങ്ങാട് താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ കാണിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ നടന്ന ധര്‍ണ്ണ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു.

വെഞ്ഞാറമൂട് ഏര്യാ സെക്രട്ടറി ശോഭന കുമാര്‍ അദ്ധ്യക്ഷനായി. നെടുമങ്ങാട് ഏര്യാ സെക്രട്ടറി ആട്ടുകാല്‍ ബി രാജു സ്വാഗതം പറഞ്ഞു. വിതുര ഏര്യാ സെക്രട്ടറി സുധാകര്‍ മിത്തല്‍, ജില്ലാ പഞ്ചായത്ത് അംഗം മിനി. വടക്കേ കോണം ബാബു, എസ്.രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here