KeralaNews

സ്കൂളിലെ ഓണാഘോഷത്തിന് ബുക്ക് ചെയ്ത ഓണസദ്യ നൽകിയില്ല, കാറ്ററിങ് സ്ഥാപനത്തിനെതിരേ പരാതി

സ്കൂളിലെ ഓണാഘോഷത്തിനെത്തിയ വിദ്യാർത്ഥികൾക്ക് ബുക്ക് ചെയ്ത ഓണസദ്യ നൽകാതെ പറ്റിച്ചതായി പരാതി. സംഭവത്തിൽ സ്കൂൾ അധികൃതർ കാറ്ററിങ് നടത്തിപ്പുകാർക്കെതിരെ പൊലീസിൽ പരാതി നൽകി.

പത്തനാപുരം തലവൂർ ദേവി വിലാസം എൽപിസ്കൂളിലായിരുന്നു സംഭവം. കോട്ടാത്തല ശ്രീകൃഷ്ണ കാറ്ററിങ് സെന്റർ ആണ് ബുക്ക് ചെയ്ത ഓണസദ്യ നൽകാതിരുന്നതെന്നാണ് പരാതി. കുട്ടികൾ ഓണപരിപാടി കഴിഞ്ഞതിനു ശേഷം മണിക്കൂറുകളാണ് ഓണസദ്യയ്ക്ക് വേണ്ടി കാത്തിരുന്നത്. ഓണസദ്യ എത്താതായതോടെ കാറ്ററിങ് സർവീസുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഒടുവിൽ ഓണസദ്യ നൽകാൻ പറ്റില്ല എന്ന് കാറ്ററിങ്ങുകാർ അറിയിച്ചപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.

ഓണസദ്യ നൽകാമെന്ന പേരിൽ അഡ്വാൻസ് തുകയും കാറ്ററിംഗുകാർ കൈപ്പറ്റിയതായാണ് വിവരം. എന്നാൽ തിരക്ക് ഉള്ള ദിവസമായതിനാൽ ഓണസദ്യ നൽകാൻ പറ്റിയില്ലന്നാണ് കാറ്ററിങ്ങുകാരുടെ വിശദീകരണം . സംഭവത്തിൽ പിടിഎ പ്രസിഡന്റ് കുന്നിക്കോട് പൊലീസിൽ പരാതി നൽകി. വഞ്ചന കുറ്റത്തിലാണ് പരാതി നൽകിയിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button