KeralaNews

ശബരിമല യുവതി പ്രവേശനം; 2 സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം. ക്ഷേത്രദർശനത്തിന് എത്തുന്നവർ അവിടത്തെ ആചാരങ്ങൾ പാലിക്കണമെന്നതാണ് ഒന്ന്. മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദർശനത്തിനെത്തുന്നവർ പാലിക്കണമെന്നമായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം.

അവിശ്വാസിക്കും മതപരമായ വിഷയങ്ങൾ കോടതിക്ക് മുൻപിൽ ഉന്നയിക്കാമെന്ന് ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നീരീക്ഷിച്ചതും ശ്രദ്ധേയമായി. അവിശ്വാസികൾക്ക് ആചാരങ്ങളെ എതിർക്കുന്ന ഹർജി നൽകാനാവില്ലെന്ന് ഇന്നലെ കേന്ദ്രം വാദിച്ചിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായിരിക്കുന്നത്.

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനപരിശോധന ഹർജികളെ പിന്തുണച്ച് എൻ എസ് എസിനും ക്ഷേത്ര സംരക്ഷണസമിതിക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ വൈദ്യനാഥൻ വാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button