തമിഴ് ജനതയെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; രജനികാന്തിനോടും മകളോടും ക്ഷമ ചോദിച്ച് ധന്യ ബാലകൃഷ്ണ

0

ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 2012ൽ താരം തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. ഇതിന് പിന്നാലെ താൻ അത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്ന് പറയുകയാണ് നടി.

അത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ല. 12 വർഷങ്ങൾക്ക് മുമ്പ് തന്നെ അതിൽ വ്യക്തത വരുത്തിയിരുന്നു. ട്രോളുകൾക്കായി ചിലർ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണത്. തനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികൾ വന്നത് മൂലമാണ് 12 വർഷത്തോളമായി ഒന്നും പുറത്ത് പറയാതിരുന്നത്. താൻ തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. തനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തില്ലെന്ന് ധന്യ പറഞ്ഞു.

ഈ പ്രസ്താവന തന്റേതല്ലെങ്കിൽ പോലും തമിഴ് ജനതയോട് മാപ്പ് അപേക്ഷിക്കുന്നു. രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു.

2012 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടത്തിന് പിന്നാലെയുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ‘പ്രിയപ്പെട്ട ചെന്നൈ, നിങ്ങൾ വെള്ളം ചോദിച്ചു, ഞങ്ങൾ അത് നൽകി. നിങ്ങൾ വൈദ്യുതി ചോദിച്ചു, ഞങ്ങൾ അത് നൽകി. ഇപ്പോൾ ഞങ്ങളുടെ കാരുണ്യത്തിൽ നിങ്ങൾ പ്ലേ ഓഫിലേക്ക് പോകുന്നു,’ എന്നായിരുന്നു പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here