നിതിൻ തങ്കച്ചൻ്റെ കൊലപാതകം; ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച്
ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തി. മൂന്നുപേര്‍ അറസ്റ്റില്‍.
കോടഞ്ചേരി നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചൻ്റെ മകൻ നിതിൻ തങ്കച്ചൻ (25) ആണ് കൊല്ലപ്പെട്ടത്.
കണ്ണോത്ത് സ്വദേശി അഭിജിത്ത്, തിരുവമ്പാടി സ്വദേശി അഫ്സല്, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ ഫോണിലൂടെ ശല്യം ചെയ്തുവെന്ന് ആരോപിച്ചാണ് നിതിന്‍ തങ്കച്ചനെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തി തല്ലിക്കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയതെന്നാണ് നിഗമനം.

നിതിന്റെ മൃതദേഹം ഇന്നലെയാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ എട്ടുമുതലാണ് ഇയാളെ കാണാതാകുന്നത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം കൊട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ ഏഴാം തീയതിയാണ് കോളേജില്‍ നിന്ന് വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

- പ്രിയ ഗായികക്ക് വിട നല്‍കാനൊരുങ്ങി രാജ്യം: ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
- ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് നിര്‍ദേശം നല്കി ഡോണള്‍ഡ് ട്രംപ്
- നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും
- ‘പുഴുത്ത പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ചു; കൊലപാതകം ചെയ്തിട്ടുണ്ടെന്ന് എച്ച്ഒഡിയുടെ ഭീഷണി’; നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്
- നിതിൻ രാജിൻ്റെ വീട്ടിലെത്തി സുരേഷ് ഗോപി; നാളെ ഗവർണറെ കാണും, അന്വേഷണത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണം







