മലപ്പുറത്ത് നിപ ബാധിതയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ 42 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. ഇന്നലെ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എട്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയിരുന്നു. 94 പേരാണ് ആകെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലാണ് രോഗിയുള്ളത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മലപ്പുറം ജില്ലയില്‍ സംയുക്ത പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചു. പനി സര്‍വേയുടെ ഭാഗമായി 1781 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാതായ സ്വര്‍ണ്ണം തിരികെ കിട്ടി