മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കേരള ബന്ധം തേടി എന്‍ ഐ എ.റാണയെ സഹായിച്ചവര്‍ ആരൊക്കെ എന്നതില്‍ അന്വേഷണം. റാണ എത്തിയത് ഭീകര പ്രവര്‍ത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന് എന്‍ ഐ എക്ക് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് റാണ അന്വേഷണ ഏജന്‍സിക്ക് മൊഴി നല്കി.
അതിനിടെ റാണയെ ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു.
മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂര്‍ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നല്‍കുന്നില്ല. ചോദ്യം ചെയ്യലിന്റെ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലയിരുത്തി.
ഗൂഢാലോചനയില്‍ ഉള്‍പ്പെടെ റാണക്കെതിരെ കൂടുതല്‍ തെളിവ് കണ്ടൈത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.