FinanceKeralaNews

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം : സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്.

പെരുമമ്പഴുതൂർ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്‌തത്‌. സഹകരണ ബാങ്കില്‍അഞ്ച് ലക്ഷം രൂപയാണ് തോമസ് നിക്ഷേപിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പണം മനപ്പൂർവ്വം നൽകാത്തതല്ല പണം സാവകാശം നൽകാമെന്ന് നിക്ഷേപകനെ അറിയിച്ചതാണെന്നും അദ്ദേഹം മരണത്തിന്റെ വക്കിലെന്ന് മനസ്സിലായില്ലെന്നുമാണ് ബാങ്ക് അതികൃതരുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button