മാസപ്പടി കേസിൽ അടുത്ത സിറ്റിംഗ് ജൂലൈ 2 ന് ; പിണറായിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസ് മേൽവിലാസത്തിൽ; വീണയുടേത് ബാംഗ്ലൂർ മേൽ വിലാസത്തിലും

1

മാസപ്പടി കേസിൽ ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗ് ജൂലൈ 2 ന്. മാസപ്പടി കേസിൽ പിണറായിക്കും മകൾക്കും ഡി എം ആർ എല്ലിനും ഹൈക്കോടതി നോട്ടിസ് നൽകിയിരുന്നു. മാത്യു കുഴൽ നാടൻ നൽകിയ കേസിൽ ഒന്നാം പ്രതിയാണ് പിണറായി വിജയൻ.

മുഖ്യമന്ത്രിക്കുള്ള നോട്ടിസ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് അയച്ചിരിക്കുന്നത്. ഏഴാം പ്രതിയായ വീണ വിജയന് നോട്ടിസ് അയച്ചിരിക്കുന്നത് എക്സാ ലോജിക്കിൻ്റെ ബാംഗ്ലൂർ മേൽ വിലാസത്തിലാണ്. മാസപ്പടി കേസിൽ പിണറായിക്കും മകൾക്കും ഏറെ നിർണായകമാണ് ജൂലൈ 2 ലെ അടുത്ത സിറ്റിംഗ്.

മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന് വിജിലൻസ് കോടതി തള്ളിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതാണ് പിണറായിയേയും മകളേയും ഞെട്ടിയിരിക്കുകയാണ്.

സി എം ആർ എൽ – എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽ നാടൻ എം.എൽ. എ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടിസ് അയച്ചത്. സി എം ആർ എല്ലിൽ നിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാ ലോജിക് കമ്പനിയും 1.72 കോടി രൂപ കൈ പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു.

തൻ്റെ ഹർജി വിജിലൻസ് കോടതി വിശദമായി പരിശോധിച്ചില്ലെന്ന് കുഴൽനാടൻ ചൂണ്ടികാണിച്ചിരുന്നു. ഇല്ലാത്ത സേവനങ്ങളുടെ പേരിൽ സി.എം. ആർ എല്ലിൽ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ പറ്റി എന്ന് ആദായ നികുതി വകുപ്പിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ ഇ.ഡി അന്വേഷണവും എസ് എഫ് ഐ ഒ അന്വേഷണവും നടക്കുകയാണ്. വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ പിണറായിക്ക് വിജിലൻസ് വകുപ്പിൽ നിന്ന് ഒഴിയേണ്ടി വരും.

1 COMMENT

  1. തൊഴിലാളി പാർട്ടിയുടെ തെഴിലുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here