
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി എന്ന നിലയിൽ കുപ്രചാരണം നടത്തുന്നെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.
മുങ്ങുന്ന കപ്പൽ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അങ്ങനെ മുങ്ങുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് കണക്ക്. തളിപ്പറമ്പിൽ വോട്ട് കുറഞ്ഞു എന്ന് പറയുന്നുണ്ട് എന്നാൽ അവിടെ എതിരില്ലാതെ ജയിച്ച വാർഡുകളെ കുറിച്ച് മിണ്ടുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ 175000 വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചു. ബിജെപിക്കും യുഡിഎഫിനും ഇതിൽ കുറവാണ് ലഭിച്ചത്. പലയിടങ്ങളിലും ചെറിയ. വോട്ടുകൾക്കാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. ഇതിനെപ്പറ്റി വിശദമായി പരിശോധിക്കുകയും വേണ്ടുന്ന തിരുത്തലുകൾ വരുത്തുകയും ചെയ്യും. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി. ക്ഷേത്ര നഗരം പിടിച്ചെടുക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷന് പുറത്ത് ബി ജെ പി വൻ പരാജയം ആ വിജയം വെച്ച് കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കി എന്നാണ് പ്രചാരണം
എന്നാൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായി എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.കുതിര കച്ചവടത്തിലൂടെ അധികാരം പിടിക്കുക എന്ന നിലപാട് പാർട്ടി ഒരു ഘട്ടത്തിലും സ്വീകരിക്കുന്നില്ല. എസ്ഡിപിഐ ഉൾപ്പെടെയുള്ള ലീഗുമായോ കോൺഗ്രസുമായോ ഒരുതരത്തിലുള്ള സഖ്യത്തിനും ഇടതുപക്ഷമില്ല.
ശബരിമല വിഷയമായിരുന്നെങ്കിൽ ബിജെപിക്ക് എത്രയും സീറ്റ് പോരല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ ഒരു വീഴ്ചയും ഇടതുപക്ഷത്തിന് ഉണ്ടായിട്ടില്ല
വർഗീയതയും വിശ്വാസവും രണ്ടായി കാണണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


