മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും സിബിസിഐ പ്രസിഡന്റ്

0

ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ സെക്രട്ടറി ജനറല്‍

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്ന 36-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.2022 ലാണ് മാർ ആന്‍ഡ്രൂസ് താഴത്ത് ആദ്യമായി സിബിസിഐ അധ്യക്ഷനായത്.

ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോയാണ് സെക്രട്ടറി ജനറല്‍. വസായി ആർച്ച് ബിഷപ്പ് ഫെലിക്സ് ആന്റണി മച്ചാഡോയ്ക്ക് പകരമാണ് അനിൽ കുട്ടോ സെക്രട്ടറി ജനറലായത്. രണ്ടു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. സമ്മേളനം ഇന്ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here