തിരുവനന്തപുരം:ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ 17- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തിരുവനന്തപുരം സായി എല്‍ എന്‍ സി പി യിലെ പൂന്തുറ സോമന്‍ നഗറില്‍ തുടങ്ങി.
മെയ് 30,31 ജൂണ്‍ 1 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ 19 സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 856 അഭ്യാസികള്‍ പങ്കെടുക്കുന്നു. ദേശീയ മത്സരത്തിലെ അങ്കത്തട്ടില്‍ മാറ്റുരയ്ക്കുന്നത്ത് സംസ്ഥാന മത്സരത്തില്‍ വിജയിച്ചവരാണ്.
കളരിയിലെ മെയ്താരി, കോല്‍താരി , അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐ എ എസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ മത്സരം കഴിഞ്ഞപ്പോള്‍ 71 പോയിന്റോടെ കേരളം മുന്നില്‍.35 പോയിന്റ് നേടി കര്‍ണാടകവും 30 പോയിന്റ് നേടി തമിഴ് നാടും 2 ഉം 3ഉം സ്ഥാനങ്ങളില്‍ തുടരുന്നു.