സ്മൃതി ഇറാനി തോൽക്കും! അമേഠിയിൽ പ്രചരണത്തിനെത്താതെ നരേന്ദ്ര മോദി

0

അമേഠിയിലും റായ് ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിന് എത്താത്തത് ചർച്ചയാകുന്നു. രണ്ടിടത്തും കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് റിപ്പോർട്ട്.

സ്മൃതി ഇറാനി തോൽക്കുമെന്ന് ഉറപ്പായതോടെയാണ് അമേഠിയിലെ പ്രചരണത്തിൽ നിന്ന് മോദി പിൻവാങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 7 റാലികളിലാണ് യു.പിയിൽ മോദി പങ്കെടുത്തത്. ഇരുമണ്ഡലങ്ങളിലും കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെ പ്രചാരണത്തിനെത്തിയിരുന്നു. രണ്ടിടത്തും നാളെയാണു വോട്ടെടുപ്പ്.

16ന് പ്രതാപ്ഗഡ്, ലാൽഗഞ്ച്, ബധോഹി, മഛ്‌ലിഷെഹർ എന്നീ മണ്ഡലങ്ങളിലും പ്രചാരണം നടത്തി. പ്രതാപ്ഗഡിനു സമീപമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി. എന്നിട്ടും അവിടെ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനു വേണ്ടി പ്രചാരണത്തിനു മോദിയെത്തിയില്ല. 2019 ൽ മോദി അമേഠിയിൽ പ്രചാരണത്തിന് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here