നഗരസഭയിൽ ആക്രമണം; വനിതാ ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ച് പെൻഷൻ ആവശ്യത്തിനെത്തിയ സ്ത്രീ

കോഴിക്കോട്: പെന്ഷന് ആവശ്യത്തിന് ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം.
വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ
ഇതിനിടെ ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സൂചന.




