തിരുവനന്തപുരം കഴക്കൂട്ടത്ത് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് മാതാവ്. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങി ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മേലുദ്യുഗോസ്ഥരുടെ സമ്മർദമുണ്ടായെന്നും ഒപ്പിട്ടു കൊടുത്താൽ താൻ കുടുങ്ങുമെന്ന് മകൻ പറഞ്ഞിരുന്നുവെന്നും മരിച്ച ജയ്സൺ അലക്സിന്റെ മാതാവ് ജമ്മ അലക്സാണ്ടർ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു ചെങ്കോട്ടുകോണത്തിന് സമീപമുള്ള വീട്ടിൽ പൊലീസ് ടെലി കമ്മ്യൂണികേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ജയ്സൺ അലക്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലേക്ക് പോയ ജയ്സൺ തിരിച്ചുവന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.