ശ്വാസതടസ്സം എംഎം മണി ആശുപത്രിയില്‍

0

മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here