
വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി നടത്തിയ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തി. സമായാവയത്തിൽ പോകുമെന്നാണ് വിചാരിക്കുന്നത്. സർക്കാർ മുൻകൈയെടുത്താണ് ചർച്ച നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിൽ നാളെയാണ്. ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയെ നാളെ അറിയിക്കും. ചർച്ചകൾ തീർന്നിട്ടില്ലെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന് പ്രഖ്യാപിച്ച സവര്‍ക്കര്‍ പുരസ്കാരം സ്വീകരിക്കണോ ഇല്ലയോ എന്നുള്ളത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. അവാർഡ് സ്വീകരിച്ചില്ലെങ്കിലും പ്രത്യയശാസ്ത്രം സ്വീകരിക്കുന്ന ഒരുപാട് പേരുണ്ട് അവിടെ. പ്രത്യയശാസ്ത്രം പൂർണമായി സ്വീകരിച്ചുകൊണ്ടാണ് കുറെ പേര് അവിടെ ഇരിക്കുന്നത്. പലരും കോൺഗ്രസിൽ ആ പ്രത്യയശാസ്ത്രത്തിൽ പിന്തുണച്ചുകൊണ്ട് കേരളത്തിൽ തുടരുന്നു. നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് എതിരെ നിൽക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസെന്ന് പൊതുവെ പറയുന്ന നിലപാടാണ് ഇന്നലെ യു ഡി എഫ് കോൺവീനറിലൂടെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


