വീണ്ടും വെട്ടിലായി സിപിഎം ; മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിൽ ആയുധം കണ്ടെത്തി

0

പാലക്കാട്: ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ​ഗുരുതരമായ സംഭവം ഉണ്ടായത്. കൊട്ടിക്കലാശം കഴിഞ്ഞ് പോകുന്ന വാഹനത്തിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ചേലക്കരയിലാണ് പ്രചാരണ റാലിക്കിടെയാണ് ആയുധങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയത്.

ചിറ്റൂർ രജിസ്ട്രേഷനുള്ള ചുവന്ന കാറിൽ നിന്നാണ് ആയുധങ്ങൾ വഴിയിലേക്ക് ഇട്ടത്. എന്നാൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ റോഡിലേക്കിട്ട ആയുധങ്ങൾ തിരികെ വണ്ടിയിലേക്ക് തന്നെ വയ്‌ക്കുകയായിരുന്നു. മന്ത്രി കെ.രാധാകൃഷ്ണന്റെ വീടിന് സമീപത്താണ് സംഭവമുണ്ടായത്.

സംഭവത്തിന്റെ ​ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചേലക്കര തേന്നൂർക്കരയിലുള്ള ഒരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിലുള്ള പാർട്ടി പ്രവർത്തകരോട് സ്റ്റേഷനിൽ ഹാജരാകാൻ ചേലക്കര പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രചാരണ ബോർഡ് അഴിച്ചുമാറ്റാനുള്ള ആയുധമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമം അഴിച്ചുവിടുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇനി എവിടെയൊക്കെ ഇത്തരത്തിൽ ആയുധങ്ങളും ബോംബും ശേഖരിച്ച് വച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here