ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ

0

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചെന്ന് മേൽശാന്തി പൊലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here