മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

0

കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ആവശ്യം. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനിടെ, സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടിലെ എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനുള്ള നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍, ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ളവര്‍ക്ക് അടുത്ത ആഴ്ചയോടെ സമന്‍സ് അയക്കുമെന്നാണ് വിവരം. അതേ സമയം, കേസില്‍ അന്വേഷണം തുടരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രത്തിന് പുറമേ മൊഴികളും രേഖകളും ആവശ്യപ്പെട്ട് കൊച്ചിയിലെ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here