മഞ്ഞ് അമൂൽ ബോയ്സ് എന്ന ഡൂഡിൽ; മഞ്ഞുമ്മൽ ബോയ്സിന് ആദരവുമായി അമൂൽ

0

തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിന് സ്നേഹാദരവുമായി അമൂൽ. കേരളത്തിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണം നേടി കൊണ്ട് ജൈത്രയാത്ര നടത്തുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.

ഈ അവസരത്തിലാണ് സിനിമയ്ക്ക് ട്രിബ്യൂട്ട് നൽകി കൊണ്ട് ഇന്ത്യയിലെ പ്രശസ്ത ഡെയറി ബ്രാൻഡായ അമൂൽ ആനിമേറ്റഡ് ഡൂഡിൽ തയ്യാറാക്കിയത്. മഞ്ഞ് അമൂൽ ബോയ്സ് എന്ന പേരിൽ കഥാപാത്രങ്ങളുടെ കാർട്ടൂൺ വരച്ചു ചേർത്തതാണ് ഡൂഡിൽ. സിനിമയിലെ ആറ് കഥാപാത്രങ്ങൾ അമൂലിന്റെ വെണ്ണ പുരട്ടിയ ബ്രഡ് കഴിക്കുന്നതാണ് ഡൂഡിൽ. മഞ്ഞുമ്മൽ ബോയ്സിന്റെ ജനപ്രീതി വർധിച്ചു കൊണ്ടിരിക്കുന്നു എന്നു കുറിച്ചാണ് ഡൂഡിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇതു കൂടാതെ കഴിഞ്ഞ ദിവസം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും മഞ്ഞുമ്മൽ ബോയ്സിന്റെ പശ്ചാത്തലത്തിൽ ഒരു പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഗുണാ കേവിന് സമീപത്തെ മരത്തിന്റെ വേരുകളിൽ മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രങ്ങൾ ഇരിക്കുന്ന ചിത്രം എഡിറ്റ് ചെയ്താണ് ചെന്നൈ സൂപ്പർ കിങ്സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിൽ ഉൾപ്പടെ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ഫെബ്രുവരി 22ന് തിയേറ്ററിലെത്തിയ സിനിമ ആഗോളതലത്തിൽ 150 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here