Kerala

മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം വഴുതക്കാട് ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയതിന് നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍ പിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. അമിത വേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. താന്‍ പരിഭ്രമിച്ചെന്നും കാര്‍ നിര്‍ത്താതിരുന്നത് തെറ്റായിപ്പോയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

യുവാക്കള്‍ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം. ശബ്ദം കേട്ട ഉടനെ പാനിക്കായി. സുഹൃത്തുക്കളെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. ആംബുലന്‍സ് ക്രമീകരിക്കാനും ആവശ്യപ്പെട്ടു. താന്‍ ഒരു ക്യാന്‍സര്‍ പേഷ്യന്റെ ആണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ് – മണിയന്‍പിള്ള രാജു പറഞ്ഞു.

വൈദ്യ പരിശോധന ഫലം ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചേര്‍ക്കും. നിലവില്‍ ചുമത്തിയിരിക്കുന്നത് അലക്ഷ്യമായി വാഹനം ഓടിച്ചു അപകടം ഉണ്ടാക്കല്‍,വൈദ്യ സഹായം നല്‍കിയില്ല എന്നത് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button