വിവാഹത്തിൽ പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ

0

മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ വീടിനു നേരെ രാത്രി വെടിയുതിർത്ത യുവാവ് പിടിയിൽ. മലപ്പുറം വലിയാട് സ്വദേശി അബൂതാഹിറാണ് പിടിയിലായിരിക്കുന്നത്.

എയർ ഗൺ ഉപയോഗിച്ച് മൂന്ന് തവണയാണ് വെടിവെച്ചത്. നിക്കാഹ് ഉറപ്പിച്ചതിന് ശേഷം ഇയാളുടെ സ്വഭാവത്തിൽ അസ്വഭാവികത തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഇടപഴകുന്നതിൽ ഇയാൾക്ക് മോശമായ രീതിയാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാർ ആരോപിക്കുന്നു.

ഇതിനെ തുടർന്നാണ് പള്ളിക്കാരുടെയും നാട്ടുപ്രമാണിമാരുടെയും മധ്യസ്ഥതയിൽ പെൺകുട്ടികൾ വിവാഹത്തിൽനിന്ന് പിന്മാറിയത്. ഇതിൽ പ്രകോപിതനായാണ് അബുദാബി ഇന്നലെ രാത്രി പെൺകുട്ടിയുടെ വീടിന് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്.

പിടിയിലായ യുവാവിൻറെ പെരുമാറ്റത്തിൽ അസ്വഭാവികത ഉണ്ടെന്ന് പോലീസും പറയുന്നു. പലപ്പോഴും പ്രകോപരമായ രീതിയിൽ സംസാരിക്കുന്ന ഇയാൾ പരസ്പരവിരുദ്ധമായാണ് പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here