KeralaNews

കന്യാസ്ത്രീകളുടെ അറസ്റ്റ്: ന്യൂനപക്ഷങ്ങൾക്കെതിരെയും മതനിരപേക്ഷക്കുമെതിരായ ഭീഷണിയെന്ന് എം എ ബേബി

മതനിരപേക്ഷക്കുമെതിരായ ഭീഷണിയാണെന്ന് എം എ ബേബി. വർഗീയ പദ്ധതികൾക്കെതിരെ വന്നാൽ നിങ്ങളെയെല്ലാം ശരിപ്പെടുത്തുമെന്ന മോദിയുടെ സ്വേച്ഛാധിപത്യ ബൃഹത് പദ്ധതി. ജാമ്യം ലഭിക്കാത്തത് പരിശ്രമം നടക്കാത്തത് കൊണ്ടാണ് എന്നാണ് ചില സംഘപരിവാർ പ്രതിനിധികൾ പറയുന്നത്. ഇത് ആഭാസകരവും, ജനാധിപത്യ വിരുദ്ധ പ്രഖ്യാപനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കള്ളക്കേസ് ചുമത്തിയാണ് അവരെ ജയിലിൽ അടച്ചത്. തങ്ങൾക്ക് കീഴ്പ്പെടാത്തവർക്ക് ദുർഗതി ഉണ്ടാകുമെന്ന ഭീഷണിയാണ്. നേരത്തെയും കോടതി നടപടികളെ ഭീഷണി കൊണ്ട് തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ ആർഎസ്എസ് നടത്തിയിട്ടുണ്ട്. സുപ്രീം കോടതിക്കെതിരെ മുൻ ഉപരാഷ്ട്രപതി തന്നെ ഭീഷണിപ്പെടുത്തി. ഭരണഘടനാ പദവിയിൽ രണ്ടാമതുള്ള ആൾ തന്നെ സുപ്രീംകോടതിക്കെതിരായി അട്ടഹസിച്ചു. നീതിന്യായ സംവിധാനത്തെ സ്വാധീനിക്കാനാണ് ബജറംഗ്ദൾ പ്രവർത്തകരും പ്രതിഷേധിച്ചതെന്നും എം എ ബേബി പറഞ്ഞു.

സ്റ്റാൻ സ്വാമിയുടെ അനുഭവവും നമുക്ക് മുന്നിലുണ്ട്.ആർഎസ്എസിന്റെ നേതൃത്വത്തിൽ ഹിന്ദു രാഷ്ട്ര നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇത്. ഒരു ഭാഗത്ത് മത പുരോഹിതന്മാരെ സൽക്കരിക്കും.വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നൽകും. മറ്റൊരു ഭാഗത്ത് ഭീഷണി മുഴക്കും. ഇതാണ് ആർഎസ്എസും സംഘപരിവാറും ചെയ്യുന്നത്. ഇതിനെതിരെ ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വരണമെന്നും എം എ ബേബി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button