KeralaNewsPolitics

മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. ടി വി ചിഹ്നത്തിൽ ഒന്നാം വാർഡ് കുന്തിപ്പുയയിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ സി അബ്ദുൽ റഹ്‌മാൻ ആണ് 301 വോട്ട് നേടി വാർഡില്‍ നിന്ന് ജയിച്ചത്. വാർഡിലെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു. വാർഡിൽ എൽഡിഎഫ് വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്.

അതേസമയം, പട്ടാമ്പി നഗരസഭയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമായി. മോതിരം ചിഹ്നത്തിൽ മത്സരിച്ച ഡിവിഷൻ 12 ലെ അബ്ദുൽ കരീമാണ് ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടത്. എൽഡിഎഫ്, വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സാജിദ് കെ പിക്ക് വോട്ട് നൽകിയെന്നാണ് സ്ഥാനാർത്ഥിയുടെ ആക്ഷേപം. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ടിപി ഉസ്മാൻ ആണ് ഇവിടെ വിജയിച്ചത്. വോട്ടേടുപ്പ് ദിനത്തിൽ ലീഗ്- വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button