KeralaNews

ഒന്നു മുതൽ 12 വരെ പാഠപുസ്തക പരിഷ്കരണം പൂർത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടി

ഒന്നു മുതൽ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തിൽ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങൾ കേരളം കൂടുതൽ ശക്തമായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വേനലവധി മാറ്റം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം ക്രിസ്മസിന് 12 ദിവസത്തെ അവധി നൽകുമെന്നും, അവധി ദിവസങ്ങളിലും ക്ലാസുകൾ നടത്തുന്നത് ചില ഹെഡ്മാസ്റ്റർമാർ തുടരുകയാണെന്നും മന്ത്രി വിമർശിച്ചു. കുട്ടികൾ നേരിട്ട് വിളിച്ച് അവധി കിട്ടാത്തതിനെ കുറിച്ച് പരാതി പറയേണ്ട അവസ്ഥ തനിക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button