
ശബരിമല സ്വർണ മോഷണക്കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ 18 വരെയാണ് പുതിയ റിമാൻഡ് കാലാവധി. കൊല്ലം വിജിലൻസ് കോടതിയിലാണ് റിമാൻഡ് കാലാവധി നീട്ടാൻ പത്മകുമാറിനെ ഹാജരാക്കിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടാം തീയതിയാണ് കോടതി പരിഗണിക്കുക.
അതേസമയം, സ്വർണ്ണ മോഷണക്കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീയുടെയും എസ് ശ്രീകുമാറിന്‍റെയും മുൻകൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷകള്‍ തള്ളിയത്.



