
രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ പാർപ്പിക്കുന്നത് കോൺഗ്രസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. രാഹുലിനെതിരെ പറഞ്ഞ കോൺഗ്രസ് നേതാക്കൾക്ക് എതിരെയും സൈബർ ആക്രമണം നടക്കുകയാണ്. കൂടുതൽ വെളിപ്പെടുത്തൽ വരാതിരിക്കാനാണ് ഇപ്പോഴുള്ള ഇരയെ ആക്രമിക്കുന്നത്. കൂടുതൽ പരാതികൾ ഉണ്ടെന്ന് ചെന്നിത്തലയും, ഉണ്ണിത്താനും പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 2036ൽ ബിജെപി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പിലും വരുന്നതാണ് ഇ ഡി നോട്ടീസ് മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചതിലും അദ്ദേഹം പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കങ്ങളുണ്ടാകാറുണ്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് ഇ ഡിയുടെ രാഷ്ട്രീയ കളിയാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുളള നടപടിയാണിതെന്നും കേരളത്തിന്റെ വികസനത്തിന് എതിരായ കടന്നുകയറ്റമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രം ആണ് രാഷ്ട്രീയ പ്രേരിതമെന്നാണ് അവർ പറയുന്നത്. മസാല ബോണ്ട് സംബന്ധിച്ച് ഒരു ചോദ്യവും ഇഡി ഉന്നയിച്ചിട്ടില്ല. ബോണ്ട് വഴി ലഭിച്ച പണം എങ്ങനെ ചെലവഴിച്ചു എന്ന് മാത്രമാണ് നോട്ടീസിൽ ചോദിച്ചിട്ടുള്ളത്. വർഗീയ ശക്തികളാണ് എൽഡിഎഫിൻ്റെ ശത്രു. ഏറ്റവും പ്രധാനപ്പെട്ടതാണ് ഭൂരിപക്ഷ വർഗീയതയാണ്. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ന്യൂനപക്ഷ വർഗീയതയും പ്രധാന ശത്രുവാണ്. ജമാ അത്തെ ഇസ്ലാമിയുടെ ആശയതല നിലപാടാണ് ലീഗിനെയും കോൺഗ്രസിനെയും നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
congress,




