KeralaNews

‘കേരള സ്റ്റോറി 2’ വിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാദ ചിത്രം കേരള സ്‌റ്റോറി 2 വിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ കരിനിഴലിൽ നിർത്തുന്ന ചിത്രം പ്രകോപനപരമായ ഉള്ളടക്കം ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം നിർമ്മാതാക്കൾ പുറത്തുവിട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് വിവാദ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനോടും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും വിശദീകരണം തേടിയിരുന്നു. സെൻസർ ബോർഡ് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും. ഈ മാസം 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ചിത്രത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ‘ദ കേരള സ്റ്റോറി 2’ ട്രെയിലറിനെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും മലയാളികൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ യഥാർത്ഥ സാഹചര്യങ്ങളെ വളച്ചൊടിക്കുന്നതാണ് സിനിമയെന്നാണ് ഉയരുന്ന പ്രധാന പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button