തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിസംബര്‍ 18നു കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
ഡിസംബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴിവാക്കിയാണ് കാലിക്കട്ട് ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിക്കു നേരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വെല്ലുവിളിച്ചത്.
- കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍
- പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടിപി രാമകൃഷ്ണൻ
- കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്
- സാഹചര്യം നിരീക്ഷിക്കുന്നു ; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ
- വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്സികള്‍ക്ക് വിലക്ക്









