
ഡിജിറ്റൽ – കെടിയു വി സി നിയമനത്തിലുള്ള ഗവര്‍ണറിൻ്റെ നടപടി കോടതി വിധിക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം വി സി നിയമന വിഷയത്തില്‍ പ്രതികരിച്ചത്. രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ ഗവർണർ അത് തള്ളുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരുമായി സമവായം ഉണ്ടാകണം എന്നതാണ് കോടതി വിധി. എന്നാൽ ഗവർണർ അതിന് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ വിധി അനുസരിച്ച് നീങ്ങുന്നതായിരിക്കും. ഇക്കാര്യത്തിൽ സർക്കാരിന് തുറന്ന നടപടിയാണുള്ളത്. സർക്കാർ ഗവർണറുമായി സമവായത്തിന് തയ്യാറാണ്. സമവായത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് തയ്യാറാകാത്തത് ഗവർണറാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വി സി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് ഗവര്‍ണര്‍ സിസാ തോമസിനെയും പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്.


