KeralaNews

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും

ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. ഇന്നും നാളെയും ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് കടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയില്ലെങ്കിൽ നേരെ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കും.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയും കൊവിഡിന് പിന്നാലെ യുവാക്കൾക്കിടയിൽ പക്ഷാഘാതം വർധിക്കുന്ന സാഹചര്യവും ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരും.

നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ നാളെ പ്രതിപക്ഷ നേതാവ് സംസാരിക്കും. അതിന് പിന്നാലെ മുഖ്യമന്ത്രി മറുപടി നൽകും. നാളെ പിരിയുന്ന സഭ 19ന് യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റിന് വേണ്ടിയാണ് വീണ്ടും ചേരുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button