മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാനാണ് പ്രവര്‍ത്തിക്കുന്നത്, കേരളത്തില്‍ താന്‍ സജീവമെന്നും കെസി വേണുഗോപാല്‍

കേരള രാഷ്ട്രീയത്തില്‍ താന്‍ സജീവമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴയിലെ ജനങ്ങള്‍ ജയിപ്പിച്ചു വിട്ടയാളാണ് താന്‍. സജീവമാകുന്നത് ഏതെങ്കിലും കസേര നോക്കിയല്ല. പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴേയിറക്കാനെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഇനിയും സജീവമായി ഉണ്ടാകും.
പി. എം. ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സി.പി.ഐ.എം ഡീലിന്റെ ഭാഗമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണ. സിലബസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നത് കോണ്‍ഗ്രസ്സ് അംഗീകരിക്കില്ല. ഗാന്ധിയെ കുറിച്ച് പഠിക്കേണ്ടയെന്നും ഗോഡ്‌സയെ കുറിച്ച് പഠിക്കണമെന്നുമാണ് കേന്ദ്ര നിലപാട്. അത് നടപ്പാക്കുന്ന കൈക്കൂലി ആണോ 1400 രൂപ. സി. പി. ഐ. നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡിനേതിരായ ഹൈക്കോടതി ഉത്തരവ് ഗൗരവകരം. ഒരു നിമിഷം പോലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തുടരാന്‍ അര്‍ഹതയില്ല. ഇടത് സര്‍ക്കാരിന്റെ കാലത്ത് അമ്പലങ്ങള്‍ക്ക് രക്ഷയില്ല. അമ്പലങ്ങളിലേ സ്വത്തുക്കള്‍ കവര്‍ന്നെടുക്കാന്‍ ലൈസന്‍സ് കൊടുക്കുന്നു. 2025 ല്‍ സ്‌പെഷ്യല്‍ കമ്മീഷണരേ മാറ്റി നിര്‍ത്തിയാണ് പലതും നടത്തിയത്. അന്വേഷണത്തിന്റെ സാധ്യത ഹൈക്കോടതി വര്‍ദ്ധിപ്പിച്ചുവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.



