National
പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ; എംപിമാരെ അപമാനിച്ചുവെന്ന് പരാതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കെ സി വേണുഗോപാൽ. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന പ്രസ്താവന അസത്യമെന്നും നോട്ടീസിൽ കെ സി വേണുഗോപാൽ പറയുന്നു. കോൺഗ്രസ് എന്ന് 50 തവണയാണ് മോദി പറഞ്ഞത്. പാർലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് മോദി പുറത്ത് സംസാരിച്ചത്. വോട്ടിംഗ് രീതിയെ കുറിച്ച് സംസാരിച്ചു. ഇത് എംപിമാരുടെ അവകാശം ലംഘിക്കുന്നതാണെന്ന് കെ സി വേണുഗോപാൽ പറയുന്നു. അതിനാലാണ് അവകാശ ലംഘന നോട്ടീസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




