News

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 15-കാരിക്ക് ക്രൂരമർദനം; രണ്ടാം പ്രതിയായ ഉസ്താദ് കായംകുളത്ത് അറസ്റ്റിൽ

കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരിൽ പതിനഞ്ചുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ. കീരിക്കാട് വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ കായംകുളത്തെ ബന്ധുവീട്ടിൽ വെച്ചാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയാക്കിയത്. ഈ കേസിലെ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇയാൾ മറ്റൊരു പോക്സോ കേസിൽ ഉൾപ്പെട്ട് നിലവിൽ ജയിലിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button