കലാമണ്ഡലം സത്യഭാമയുടെ ഹര്‍ജി : ഇലക്‌ട്രോണിക് രേഖകള്‍ ഹാജരാക്കാണമെന്ന് ഹൈക്കോടതി

0

കൊച്ചി : കലാമണ്ഡലം സത്യഭാമ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇലക്‌ട്രോണിക് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നിര്‍ദേശം. ഹര്‍ജി പരിഗണിക്കുന്ന സമയത്ത് നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്ന് പോലീസിനോട് നിര്‍ദേശിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു.

അഭിമുഖത്തില്‍ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ചാലക്കുടി സ്വദേശിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും അത് അയാളാണെന്ന് പറയാനാകില്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇരുവരും മഹത്തായ ഒരു കലാരൂപത്തിന്റെ അവതാരകരായിരുന്നു എന്നത് മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കോടതി വാക്കാല്‍ ഈ വാദത്തെ എതിര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here