KeralaNews

പുന:സംഘടനയിലെ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍; എഐസിസി യോഗത്തിനില്ല

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുനഃസംഘടനയുമുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ എഐസിസി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍. യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരും യുഡിഎഫ് കണ്‍വീനറും പ്രധാന നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ എല്ലാ മാസവും വിലയിരുത്താന്‍ എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യോഗം.

അതേസമയം നേതൃമാറ്റത്തില്‍ അതൃപ്തിയുണ്ടെന്ന് എംപിമാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കെപിസിസി നേതൃമാറ്റം കൂടിയാലോചിച്ചില്ലെന്നാണ് എംപിമാരുടെ പരാതി. ഇതാണ് ചുമതലേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടുനാല്‍ക്കാന്‍ കാരണമെന്നും നേതാക്കള്‍ പറയുന്നു. ശശി തരൂര്‍, എംകെ രാഘവന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഇന്നലത്തെ ചടങ്ങിനെത്തിയിരുന്നില്ല.

പുനഃസംഘടനയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അതൃപ്തി ഉള്ളതായി അറിയില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ കൊടിക്കുന്നില്‍ സുരേഷ് എഐസിസിയെ അറിയിക്കുകയാണ് വേണ്ടതെന്നും എല്ലാം എഐസിസി പറയുന്നത് പ്രകാരമാണെന്നെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button