Crime
തെറ്റ് പറ്റിപ്പോയി; വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് ഓഫീസര്‍ കേസില്‍ നിന്നും പിന്മാറാനാവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്

വയനാട് സുഗന്ധഗിരിയില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിനെ കുരുക്കിലാക്കി ശബ്ദരേഖ. പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നത്. തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാര്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്.
കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാര്‍ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്. സംഭവത്തില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുകയാണ്.