News

പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അത്യാധുനിക മിസെെലുകൾ വിക്ഷേപിച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അത്യാധുനിക മിസെെലുകൾ വിക്ഷേപിച്ച് ഇറാൻ. ഇറാനിയൻ വാർത്ത എജൻസിയായ പ്രസ് ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ‘സെജ്ജിൽ’ മിസെെൽ ഉപയോഗിച്ചതായാണ് റിപ്പോർട്ട്.

ഇറാൻ തന്നെ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ഖര ബന്ധം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസെെലാണിത്. ഏകദേശം 2,000 കിലോമീറ്റർ ദൂര പരിധിയും 700 കിലോഗ്രാം പേലോഡ് ശേഷിയുള്ളതുമാണ് ഇത്. ഉയരത്തിൽ ദിശമാറ്റി സഞ്ചരിക്കാനുള്ള കഴിവ് ഉള്ളതിനാൽ ഇതിനെ ‘ഡാൻസിംഗ് മിസെെൽ’ എന്നും വിളിക്കുന്നു. അയൺ ഡോം പോലുള്ള മിസെെൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും ഇതിന് സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം.

മിസെെലിന് ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവും 23,600 കിലോഗ്രാം ഭാരവുമുണ്ടെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വ്യക്തമാക്കുന്നു. പഴയ ദ്രാവക ഇന്ധന സംവിധാനങ്ങളേക്കാൾ വേഗത്തിൽ വിക്ഷേപിക്കാൻ കഴിയുമെന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.1990കളുടെ തുടക്കത്തിലാണ് സെ‌ജ്ജിൽ മിസെെലിന്റെ രൂപകൽപന ആരംഭിച്ചത്. 2008ലായിരുന്നു ആദ്യ പരീക്ഷണം.

അന്ന് മീസെെൽ ഏകദേശം 800 കിലോമീറ്റർ സഞ്ചരിച്ചതായി റിപ്പോർട്ടുണ്ട്. കൂടുതൽ മെച്ചപ്പെടുത്തി 2009 മേയിൽ വീണ്ടും പരീക്ഷണം നടത്തി. 2009ത്തിന് ശേഷം നാല് പരീക്ഷണങ്ങൾ നടത്തി. ആറാമത്തെ പരീക്ഷണത്തിനിടെ മിസെെൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏകദേശം 1,900 കിലോമീറ്റർ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button