News
ഇറാൻ – അമേരിക്ക ചർച്ചകൾ വഴിമുട്ടുന്നു; ഹോർമൂസിൽ മുങ്ങിക്കപ്പലുകളെ വിന്യസിക്കാൻ ഇറാൻ, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അതീവ ഗുരുതരമാകുന്നു. ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്.
- അനക്കമില്ലാതെ നയതന്ത്രം: പാകിസ്ഥാൻ വഴി ഇറാൻ കൈമാറിയ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടൺ തള്ളിയതായാണ് സൂചന. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കണമെന്ന അമേരിക്കയുടെ കർശന നിലപാടിനെ ടെഹ്റാൻ ശക്തമായി എതിർക്കുന്നു.
- ഇറാന്റെ നിലപാട്: ഉപരോധങ്ങൾ നീക്കിയ ശേഷം മാത്രം ആണവ ചർച്ചകൾ എന്ന നിലപാടിൽ ഇറാൻ പ്രസിഡന്റ് ഉറച്ചുനിൽക്കുകയാണ്. ഒരു കാരണവശാലും കീഴടങ്ങലിനോ വിട്ടുവീഴ്ചയ്ക്കോ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
- സൈനിക നീക്കങ്ങൾ: ഹോർമൂസ് കടലിടുക്കിൽ ചെറു മുങ്ങിക്കപ്പലുകളെ വിന്യസിക്കാൻ ഇറാൻ നീക്കം തുടങ്ങി. ഇറാൻ സേനാ മേധാവി പരമോന്നത നേതാവിനെ കണ്ട് പ്രതിരോധ പദ്ധതികൾ വിശദീകരിച്ചിട്ടുണ്ട്.
- ആക്രമണങ്ങളും വെല്ലുവിളികളും: കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഖത്തർ തീരത്തെ കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഹോർമൂസ് തുറക്കാനുള്ള ജി.സി.സി – ബഹ്റൈൻ സംയുക്ത പ്രമേയ നീക്കം ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്.




