ഡി.എ കുടിശ്ശികയും ശമ്പള പരിഷ്കരണവും വേണം : ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഐ.എൻ.റ്റി.യു.സിയുടെ ഉപവാസ സമരം

ആറ്റിങ്ങൽ: ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫൗണ്ടേഷൻ (INTUC) സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി ആറ്റിങ്ങൽ മേഖലാ കമ്മിറ്റി ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഐ.എൻ.റ്റി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ്. അജിത് കുമാർ സമരം ഉദ്ഘാടനം ചെയ്തു.
പത്ത് വർഷമായി ഡി.എ കുടിശ്ശിക ലഭിക്കുന്നില്ല , ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ഐ.എൻ.റ്റി യു സി സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം ഡോ. വി.എസ്. ശ്യാംകുമാർ, കെ.എസ്.ആർ.ടി.സി വർക്കേഴ്സ് (INTUC) പ്രസിഡന്റ് വി.എം. വിനയൻ, സെക്രട്ടറി ടി.യു. രാജീവ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് അസോസിയേഷൻ (INTUC) ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ഊരുപൊയ്ക അനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ എന്നിവർ സംസാരിച്ചു.




