Keralaതിരുവനന്തപുരം

അന്തർ ദേശീയ യോ​ഗ ദിനം: ‘ഹരിത് യോഗ’; യോ​ഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദപരമായ യോ​ഗ എന്ന ആശയം ഉൾക്കൊണ്ട് അനന്തപുരം ഫൗണ്ടേഷൻ, മൊറാർജീ ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ- ന്യൂഡൽഹി, ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷൻ- ആക്കുളം തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായി ഹരിത് യോഗ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാ​ഗമായി പോങ്ങുമ്മൂട് കിഴേറ്റ് കാവ് വനദുർഗ്ഗ ക്ഷേത്രത്തിൻറെ ജലാശയം സംഘാടകർ ശുചീകരിച്ചു.

പോങ്ങുമ്മൂട് എൽ. പി. എസ്‌ സ്കൂൾ പരിസരവും സംഘം വൃത്തിയാക്കി. ചെറുവയ്ക്കൽ വാർഡ് കൗൺസിലർ ബിന്ദു, അനന്തപുരം കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ സംയുക്തമായി പോങ്ങുമ്മൂട് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ‍ സിനി മാത്യുവിനേയ്ക്ക് വൃക്ഷ തൈകൾ കൈമാറി. ചടങ്ങിൽ അനന്തപുരം ഫൗണ്ടേഷൻ ബോർഡ്‌ അംഗം അനൂപ്, ബൈജു, റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി രഘുകുമാർ എന്നിവർ പങ്കെടുത്തു.

കേന്ദ്ര വിദ്യാലയ പട്ടം സ്കൂളിൽ സംഘടിപ്പിച്ച യോഗ സംഗമത്തിൽ ശ്രീ ചിത്ര ഇന്സ്ടിട്യൂട്ടിലെ ന്യൂറോ സർജൻ ഡോ. ഈശ്വരൻ, ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷൻ അം​ഗം ഡോ. കമലാസനൻ പിള്ള, സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗിരി ശങ്കർ എന്നിവർ പരിസ്ഥിതി- ആരോഗ്യ സംരക്ഷണം, യോഗയുടെ സാമൂഹിക പ്രാധാന്യം എന്നീ വിഷയങ്ങളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. അന്തർ ദേശീയ യോ​ഗദിനമായ ജൂൺ 21-ന് കേന്ദ്ര വിദ്യാലയം പട്ടം , വിദ്യനികേതൻ സ്ക്കൂൾ ഊരൂട്ടുമ്പലം എന്നീ വിദ്യാലയങ്ങളിൽ യോ​ഗപരിപാടി സംഘടിപ്പിക്കും. രാവിലെ 7 മുതൽ 8 മണിവരെയാണ് പരിപാടി. പ്രധാനമന്ത്രിമുന്നാട്ടുവച്ച യോ​ഗ, പരിസ്ഥിതി , ആരോ​ഗ്യം എന്നീവിഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button