അന്താരാഷ്ട്ര യോഗദിനം ; ‘ഹരിത് യോഗ’ മഹോത്സവം സംഘടിപ്പിച്ചു

0

തിരുവനന്തപുരം: 11-ാമത് അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഭാഗമായി അനന്തപുരം ഫൗണ്ടേഷനും മൊറാർജീ ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി ഹരിത് യോഗ മഹോത്സവം സംഘടിപ്പിച്ചു. ജൂൺ 21 ന് രാവിലെ 7 മുതൽ 8 മണിവരെ യോഗാചാര്യൻ ശ്രീ അനീഷ് ന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പട്ടം കേന്ദ്രിയ വിദ്യാലയം , ഊരൂട്ടുമ്പലം വിദ്യാനികേതൻ സ്കൂൾ എന്നിവിടങ്ങളിൽ നടന്ന ആഘോഷ പരിപാടിയിൽ അഞ്ഞൂറോളം വിദ്യാർത്ഥികളും ഇരുന്നൂറോളം അധ്യാപകരും ഫൗണ്ടേഷൻ അംഗങ്ങളും പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ യോഗ പ്രദർശനം നടന്നു.

പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന ആരോഗ്യപരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുകയായിരുന്നു ഉദ്ധ്യമത്തിന്റെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പോങ്ങാമൂട് കിഴേ കാവ് വനദുർഗ്ഗ ക്ഷേത്രത്തിലെ ജലാശയം സംഘാടകർ ശുചീകരിച്ചു. പോങ്ങമൂട് ഗവണ്മെന്റ് എൽ. പി. എസ്‌ സ്കൂളിന് നൂറോളം വൃക്ഷ തൈകൾ കൈമാറി.

ദിനാചരണത്തിന്റെ ഭാ​ഗമായി ഊരൂട്ടുമ്പലം വിദ്യാനികേതനിൽ ചിത്രരചനാ മത്സരം, യോഗ പ്രദർശനം, ഔഷധസസ്യ നടൽ , ഔഷധ സസ്യ ഉദ്യാന നിർമ്മാണം എന്നിവ നടന്നു. തുടർന്ന്, കേന്ദ്ര വിദ്യാലയ പട്ടം സ്കൂളിൽ നടന്ന യോഗ സംഗമത്തിൽ “യോഗം ശാസ്ത്രീയമായി മനുഷ്യൻക്ക് എങ്ങനെ ഉപകാരപ്പെടുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. LT. Gen (Rtd.) അജിത് നീലകണ്ഠൻ പരിപാടിയിൽ പ്രമുഖ അതിഥിയായി. യോഗയുടെ പ്രാധാന്യം അവരുടെ വിദ്യാഭ്യാസത്തിലും ജീവിതത്തിലുടനീളവും എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. അനന്തപുരം ഫൗണ്ടേഷന്റെ പ്രതിനിധിയായി ഡോ. രഞ്ജിത് ഹരി, ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനിലെ ഡോ. കമലാസനൻ പിള്ള, കേന്ദ്രിയ വിദ്യാലയം പ്രിൻസിപ്പൽ, ശ്രീ. ഗിരി ശങ്കരൻ തമ്പി, വൈസ് പ്രിൻസിപ്പൽ ശ്രീ അമിത് ഗുപ്ത, എന്നിവരും പരിപാടിയിൽ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here