പത്തനംതിട്ട കോന്നി ഇളകൊള്ളൂരില്‍ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍, വീട്ടില്‍ വഴക്ക് പതിവെന്ന് അയല്‍വാസികള്‍. മകന്‍ മനോജ് വീടിന് തീയിട്ടപ്പോള്‍ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഫോറന്‍സിക് പരിശോധന നടത്തും. മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ ശശിധരന്‍ പറഞ്ഞു. മകന്‍ വീടിന് തീയിട്ടപ്പോള്‍ അച്ഛന്‍ പുറത്തേക്ക് പോയി അമ്മയും പുറത്തിറങ്ങി. ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്ന് ശശിധരന്‍ പറയുന്നു. കുടുംബാംഗങ്ങള്‍ എല്ലാം മദ്യലഹരിയില്‍ ആയിരുന്നു എന്ന് അയല്‍ക്കാരി ശാരദ പറയുന്നു.
കഴിഞ്ഞദിവസം മദ്യപാനം നടന്നുവെന്നും ഇതിനിടെ മനോജ് മാതാപിതാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും പൊലീസ് പറയുന്നു. ഇതിനിടെയാണ് മനോജ് വീടിന് തീ വെച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രശ്നം തുടങ്ങിയപ്പോള്‍ തന്നെ പിതാവ് വീട്ടില്‍ നിന്ന് പോയി. മാതാവ് വനജ പ്രശ്നം കണ്ടതോടെ പുറത്തിറങ്ങിയെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്ന നി?ഗമനവും പൊലീസ് തള്ളുന്നില്ല. വീട് പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്സാണെന്ന് ഷൈന്‍; ബൗങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ പോലീസ്