Technology

കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകള്‍ മുന്നില്‍

തിരുവനന്തപുരം: കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകളാണ് മുമ്പിലെന്ന് സര്‍വേ. കേരളത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്ന സ്ത്രീകളില്‍ 75 ശതമാനത്തോളം പേര്‍ ഓണ്‍ലൈന്‍ പേയ്മെന്റിന് യുപിഐ (upi) സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാരില്‍ യുപിഐ ഉപയോഗിക്കുന്നവര്‍ 72 ശതമാനമാണെന്നും എന്‍എസ്ഒ ( നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്) സര്‍വേയില്‍ പറയുന്നു.

ഓണ്‍ലൈന്‍ വ്യാപാരം തഴച്ചു വളരുകയാണ് കേരളത്തിലെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തത്തില്‍ മുപ്പത് ശതമാനം പേരാണ് കഴിഞ്ഞ ഒരു മാസ കാലയളവില്‍ ഓണ്‍ലൈനില്‍ പര്‍ച്ചെയ്‌സ് നടത്തിയതായി പറഞ്ഞത്. ഇത് ദേശീയ ശരാശരിയായ 25 ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണെന്നും സര്‍വേയില്‍ പറയുന്നു.

എന്‍എസ്ഒ പുറത്തിറക്കിയ ‘Comprehensive Modular Survey: Telecom 2025’ പ്രകാരം, ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും ജനങ്ങളുടെ വിവര സാങ്കേതികവിദ്യ(ICT) നൈപുണ്യത്തിലും മറ്റ് പല സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് കേരളം പിന്നിലാണ്. കേരളത്തിലെ 91.7 ശതമാനം വീടുകളിലും അവരുടെ പരിസരത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ഇതില്‍ ഫിക്സഡ്/വൈഫൈ നെറ്റ്വര്‍ക്ക്, മൊബൈല്‍ നെറ്റ്വര്‍ക്ക്, ഇവ രണ്ടും കൂടി ചേര്‍ന്നത് എന്നിവ ഉള്‍പ്പെടുന്നു. ചണ്ഡീഗഡ്, ലഡാക്ക്, ലക്ഷദ്വീപ് എന്നിവ നൂറു ശതമാനം കണക്റ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദേശീയ ശരാശരി 86.3 ശതമാനമാണ്. രാജ്യത്തെ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. കണക്ടിവിറ്റിയില്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും യഥാക്രമം 89.6 ശതമാനവും 93.6 ശതമാനവും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button