ആലപ്പുഴയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് മധ്യവയസ്‌കനെ മര്‍ദിദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയായിരുന്നു. ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് ഷിബുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍.
രണ്ട് വയസുള്ള കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണ ചെയിന്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെഞ്ചില്‍ ഇടിച്ചും മുഖത്ത് അടിച്ചും പുറത്ത് ചവിട്ടിയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. സ്ത്രീകളടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. രതീഷ് എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാള്‍ എന്നിങ്ങനെയാണ് കേസിലെ പ്രതികള്‍, നാലാം പ്രതിയായ വിഷ്ണുവിന്റെ മകളുടെ ചെയിന്‍ മോഷണം പോയെന്നായിരുന്നു ആരോപണം.
മോഷണം നടത്തിയത് ഷിബുവെന്ന സംശയത്തിന്റെ പുറത്തായിരുന്നു ആള്‍ക്കൂട്ട മര്‍ദനം നടന്നത്. ഷിബുവിന്റെ വീട്ടില്‍ നിന്ന് കുട്ടി തിരിച്ചുവന്നപ്പോള്‍ സ്വര്‍ണം കാണാതെ ആയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇന്നലെ വൈകുന്നേരം വീടിന് സമീപത്ത് കൂടി പോയപ്പോള്‍ സ്വര്‍ണം മോഷണം പോയത് ചോദ്യം ചെയ്യുകയായിരുന്നു ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. കടയില്‍ പോയി തിരികെ വരുന്ന വഴിക്കാണ് ഷിബുവിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. മോഷണ ആരോപണം ഷിബു നിഷേധിച്ചിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ അടക്കം സ്ഥലത്തേക്ക് എത്തുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനത്തിനിടെ സമീപത്തെ കനാലിലേക്ക് ഷിബു തെറിച്ചുവീണിരുന്നു. അവിടെ നിന്ന് കരയ്ക്ക് കയറ്റി വീണ്ടും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ ഷിബുവിന് ഹൃദയാഘാതം കൂടി ഉണ്ടായെന്നാണ് പൊലീസ് സംശയിക്കുന്നത്. ആദ്യം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഷിബുവിനെ പ്രവേശിപ്പിച്ചിരുന്നു. ആരോ?ഗ്യനില ?ഗുരുതരമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
