CinemaSocial Media

കരഞ്ഞുവിളിച്ച് ബിനു അടിമാലി: “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” : ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബിനു അടിമാലി

കൊച്ചി : നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ ഫോട്ടോഗ്രാഫർ ജിനേഷ് നടത്തിയ ആരോപണങ്ങൾ പച്ച കള്ളമെന്ന് ബിനു അടിമാലി . ജിനേഷ് ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്നും അത് കേട്ട് തനിക്ക് വിശ്വാസിക്കാനായില്ലെന്നും ബിനു പറ‍ഞ്ഞു.

അത്രയും വലിയ പ്രശ്നം നടന്നെങ്കിൽ അവർ എനിക്കെതിരെ കേസ് എടുക്കേണ്ടതായിരുന്നു അത് ചെയ്യാത്തത് തന്നെ താൻ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് താൻ കുറ്റക്കാരനല്ലെന്നു താൻ ആരെയും ഉപദ്രവിച്ചില്ലാ എന്നും നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലി വ്യക്തമാക്കിയത്.

ലൊക്കേഷനിൽ വിളിച്ചു വരുത്തി ജിനേഷിനെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും ലക്ഷങ്ങൾ വിലവരുന്ന ക്യാമറ തകർത്തെന്നുമാണ് ജിനേഷ് വീ‍ഡിയോയിൽ പറ‍ഞ്ഞത്. എന്നാൽ ഒരു ചാനൽ പരിപാടിക്കിടെ ഒരാളെ ഇടിച്ച്, അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ചയാളെ ആ ചാനൽ പിന്നെ ഒരു പരിപാടിക്ക് എടുക്കുമോ ? കഴിഞ്ഞ ദിവസം കൂടി ചാനലിൽ പരിപാടി ഞാൻ ചെയ്തു. ജിനേഷ് ആരോപിക്കുന്ന പ്രശ്നം നടന്നെങ്കിൽ ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ എന്നും ബിനു അടിമാലി ചോദിച്ചു.

ക്യാമറ തല്ലിതക‌ർത്തതിന്റെ ഒൻപത് ലക്ഷം രൂപ കൊടുക്കണമെന്നാണ് ജിനേഷ് പറയുന്നത്. ഇതുപോലൊരു ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് ഞാൻ പരിപാടി ചെയ്യുന്നത്. അതിൽ തൊട്ട് വണങ്ങിയാണ് ഞാൻ തുടങ്ങുന്നത്. അതെൻ്റെ അന്നമാണ്. അങ്ങനെയുള്ളപ്പോൾ ക്യാമറ തല്ലിതകർക്കണമെങ്കിൽ ഞാൻ വല്ല സെെക്കോയും ആയിരിക്കണം. ഈ വ്യക്തി പ്രശസ്തനാകാൻ വേണ്ടി പറയുന്നതാണ്’, ബിനു അടിമാലി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button