ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയുടെ ഫോണില്‍ ഷൈനുമായുള്ള ചാറ്റ് നീക്കിയ നിലയില്‍

0

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി തസ്ലീമ സുല്‍ത്താനയുടെ ഫോണില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയുമായുള്ള ചാറ്റ് നീക്കിയ നിലയില്‍. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോയെന്ന് ചോദിക്കുന്നതും ചാറ്റിലുണ്ട്. ചോദ്യത്തിന് ‘WAIT’ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ സന്ദേശങ്ങള്‍ തസ്ലീമയുടെ അറസ്റ്റിന് മുന്‍പുള്ള രണ്ടുദിവസം മുന്‍പ് അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തസ്ലീമ സുല്‍ത്താന നടന്മാരെ സംബന്ധിച്ച വിശദാംശങ്ങളും പങ്കുവെച്ചു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരുമായി ലഹരി ഇടപാടുകള്‍ക്കപ്പുറം, അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് തസ്ലീമ മൊഴിയില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. താരങ്ങള്‍ക്ക് ഈ ആഴ്ച്ച തന്നെ എക്‌സൈസ് നോട്ടീസ് നല്‍കും.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമാണെന്നായിരുന്നു മുഖ്യ പ്രതി തസ്ലിമ സുല്‍ത്താനയുടെ പ്രതികരണം. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകള്‍ ഇല്ലെന്നും തസ്ലീമ പ്രതികരിച്ചിരുന്നു. 24 വരെ കസ്റ്റഡിയില്‍ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങള്‍ക്ക് നോട്ടീസ് അയക്കാനാണ് എക്‌സൈസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here